അന്‍വര്‍
ബിനീഷ്
വിത്സണ്‍
മധ്യധരണിയിലെ ചുടുമണലില്‍
വിയര്‍ത്തു വിയര്‍ത്ത് എന്തോ രചിക്കുകയാണ്
അവരുടെ മനസ്സിലെ പേടകത്തില്‍
വിമാനം കയറുന്നതിനു മുമ്പത്തെ
ജീവിതത്തെ മരവിപ്പിച്ചു വെച്ചിരിക്കുന്നു.
‘കല്ല്യാണം കഴിഞ്ഞിട്ടില്ലാത്ത മഞ്ജു വാര്യര്‍
സിനിമയില്‍ ആദ്യമായി അഭിനയിക്കുന്ന മീരാ ജാസ്മിന്‍
മരിച്ചിട്ടില്ലാത്ത വി.കെ.എന്‍
കല്‍ക്കത്തയിലെ വിക്രംദാ
ഇന്ദ്രപ്രസ്ഥത്തിലെ ഒ.വി വിജയന്‍.’
നിവൃത്തിയില്ലാത്തതിനാല്‍
ഞാന്‍ ഇവിടെത്തന്നെയിരുന്നിട്ട്
കാല്‍മുട്ടിടിച്ചു വീണ്
കമ്മ്യൂണിസ്റ്റപ്പ ചതച്ചു ചാറിച്ച്
നിലവിളിക്കുന്ന കുട്ടിക്കാലത്തെ എന്നെ
എന്റെ മനസ്സില്‍ മരവിപ്പിച്ചു വെച്ചിരിക്കുന്നു.
അവരൊക്കെ
മണല്‍ക്കാട്ടില്‍ നിന്നും വന്നിട്ടു വേണം
ഫ്രീസറില്‍ നിന്നും എല്ലാം എടുത്തു ചൂടാക്കി
ഒന്നിച്ചൊന്നു ജീവിച്ചു തുടങ്ങാന്‍ .
2009 മാർച്ച് 15, ഞായറാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ